യുഎഇയിൽ വിസ ഓവർസ്റ്റേ പിഴകൾ പ്രതിദിനം 50 ദിർഹമായി ഏകീകരിച്ചു. വിസയുടെ കാലാവധിക്കപ്പുറം താമസിക്കുന്ന വിസിറ്റ് വിസക്കാർക്ക് പ്രതിദിനം 100 ദിർഹത്തിന് പകരം 50 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
വിസിറ്റ് വിസക്കാർക്ക് ഇപ്പോൾ ഒരു ദിവസത്തെ ഓവർസ്റ്റേ പിഴ 100 ദിർഹമായിരുന്നത് 50 ദിർഹമായി കുറച്ചതിന്റെ ആശ്വാസം കിട്ടിയിട്ടുണ്ടെങ്കിലും എന്നാൽ റസിഡൻസ് വിസക്കാർക്ക് ഒരു ദിവസത്തെ ഓവർസ്റ്റേ പിഴ 25 ദിർഹത്തിൽ നിന്നും 50 ദിർഹമായി ഉയർത്തിയിട്ടുമുണ്ട്
യുഎഇയിലെ പുതിയ എൻട്രി, റെസിഡൻസ് വിസ ചട്ടങ്ങൾ ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്നതു മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. മുമ്പ്, കാലഹരണപ്പെട്ട വിസയുടെ തരം അനുസരിച്ചായിരുന്നു പിഴ കണക്കാക്കിയിരുന്നത്.
“പുതിയ സംവിധാനം ഏതെങ്കിലും തരത്തിലുള്ള വിസ ലംഘിക്കുന്നവർക്ക് പ്രതിദിനം 50 ദിർഹം വരെ പിഴ ചുമത്തുന്നു,” ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വക്താവ് പറഞ്ഞു.
“ഓവർസ്റ്റേ ഫൈൻ പേയ്‌മെന്റ് ഹാപ്പിനെസ്സ് കേന്ദ്രങ്ങൾ സന്ദർശിച്ചോ അല്ലെങ്കിൽ അതോറിറ്റി വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഓൺലൈനായി അടയ്ക്കാം.”
പെർമിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്‌താൽ റസിഡൻസി വിസ ഉടമകൾക്ക് രാജ്യം വിടാനോ അവരുടെ പദവി മാറ്റാനോ ആറ് മാസത്തെ ഗ്രേസ് പിരീഡ് ഉണ്ട്. ഇതിനപ്പുറം യുഇയിൽ തങ്ങുന്നത് കുറ്റകരമാകുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്യും.