നാളെ ദുബായ് റൈഡിനായി ഷെയ്ഖ് സായിദ് റോഡ് അടച്ചിടും : സമയക്രമങ്ങളും ബദൽ റൂട്ടുകളും അറിയാം

Sheikh Zayed Road to be closed for Dubai Ride tomorrow : Timings and alternative routes are known

ദുബായിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡ് നാളെ നവംബർ 6 – പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പൊതുജനങ്ങളെ അറിയിച്ചു.

താൽകാലിക അടച്ചുപൂട്ടൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് റൈഡിന് വഴിയൊരുക്കാൻ വേണ്ടിയാണ്.നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് കീഴിലുള്ള പ്രധാന പരിപാടികളിലൊന്നായ റൈഡ് – ഷെയ്ഖ് സായിദ് റോഡിന്റെ ഇരു ദിശകളിലും ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെ നടക്കുമെന്ന് അതോറിറ്റി ട്വിറ്ററിൽ  അറിയിച്ചു.

ഡ്രൈവർമാർ അൽ വാസൽ സെന്റ് ( Al Wasl St ), അൽ ഖൈൽ റോഡ് (Al Khail Rd ), അൽ മൈദാൻ സെന്റ് (Al Meydan St ),അൽ അസയേൽ സെന്റ് (Al Asayel St ), രണ്ടാം സാബീൽ സെന്റ് ( 2nd Zaa’beel St ), ഡിസംബർ 2 സെന്റ് (2nd December St ), അൽ ഹാദിഖ സെന്റ് (Al Hadiqa St ) എന്നീ ബദൽ റൂട്ടുകൾ പിന്തുടരണമെന്നും നിർദ്ദേശമുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!