ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ്, ദുബായ് റൺ നടക്കുന്ന ദിവസങ്ങളായ നവംബർ 6, 20 തീയതികളിൽ ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബായ് റൈഡ്, ദുബായ് റൺ നടക്കുന്ന ഷെയ്ഖ് സായിദ് റോഡ് താൽകാലികമായി അടച്ചുപൂട്ടുമെന്നതിനാൽ
യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനാണ് ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ പ്രവർത്തിക്കുന്നത്.
https://twitter.com/rta_dubai/status/1588828962339590144?cxt=HHwWgMDU0b7h04wsAAAA






