ഷാർജ പുസ്തകമേളയിൽ എം. എ യൂസഫലി എത്തുന്നു. ഷാർജയിൽ നടന്നുവരുന്ന 41–ാമത് പുസ്തകമേളയിൽ നാളെ നവംബർ 6 ഞായറാഴ്ച്ച രാത്രി എം. എ യൂസഫലി സന്ദർശനം നടത്തുമെന്നറിയുന്നു.
പുസ്‌തകമേളയിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പങ്കെടുക്കും. “വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഇത്തവണ പുസ്‌തകോത്സവത്തിന്റെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും, പണ്ഡിതരും, കലാകാരന്മാരും പങ്കെടുക്കുന്ന ഈ മഹാമേളയിൽ വ്യത്യസ്ഥങ്ങളായ സാംസ്‌കാരിക പരിപാടികളും, സംവാദങ്ങളും അരങ്ങേറും.
നവംബർ 3 ന് ആരംഭിച്ച പുസ്തകമേളയിൽ ഇതിനകം ആയിരങ്ങൾ പുസ്തകങ്ങൾ വാങ്ങാനും അതുമായി ബന്ധപ്പെട്ട പരിപാടികൾ ആസ്വദിക്കാനും എത്തിയിട്ടുണ്ട്. നവംബർ 13 ന് പുസ്‌തകമേള അവസാനിക്കും.