കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള പ്രധാന മാധ്യമ സമ്മേളനം ഇന്ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുഎ ഇ സർക്കാർ നടത്തും.
ഇന്നത്തെ സമ്മേളനത്തിൽ കോവിഡ്-19 അപ്ഡേറ്റുകൾ ഉണ്ടായിരിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
നിലവിൽ യുഎ ഇയിലുള്ള നിയന്ത്രങ്ങൾ എല്ലാം നീക്കം ചെയ്യുമോ ലഘൂകരിക്കുമോ എന്നുള്ള തീരുമാനങ്ങൾ ഇന്നത്തെ മാധ്യമ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ചിലയിടങ്ങളിൽ പ്രവേശിക്കാനായി ഇപ്പോഴും മാസ്കും പി.സി. ആർ പരിശോധനയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസും ആവശ്യമാണ്.