യുഎഇയുടെ കിഴക്കൻ മേഖലയിൽ ഇന്ന് കനത്ത മഴ രേഖപ്പെടുത്തി , ചില പ്രദേശങ്ങളിൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ദിബ്ബ-മസാഫി റോഡിന് സമീപമടക്കമുള്ള ചില പർവതപ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നത് കാണിക്കുന്ന വീഡിയോകളും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിപങ്കിട്ടിട്ടുണ്ട്. ഒക്ടോബർ 16 നാണ് യുഎഇയുടെ മഴക്കാലത്തിന് തുടക്കമായത്.