ഫുജൈറ, ദിബ്ബ, റാസൽഖൈമ, കൽബ എന്നിവിടങ്ങളിൽ കനത്ത മഴ : ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.

Heavy rains in Fujairah, Dibba, Ras al-Khaimah and Kalba : Flood warning has been issued in some areas.

യുഎഇയുടെ കിഴക്കൻ മേഖലയിൽ ഇന്ന് കനത്ത മഴ രേഖപ്പെടുത്തി , ചില പ്രദേശങ്ങളിൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ദിബ്ബ-മസാഫി റോഡിന് സമീപമടക്കമുള്ള ചില പർവതപ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നത് കാണിക്കുന്ന വീഡിയോകളും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിപങ്കിട്ടിട്ടുണ്ട്. ഒക്‌ടോബർ 16 നാണ് യുഎഇയുടെ മഴക്കാലത്തിന് തുടക്കമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!