രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയതിനും മൂന്ന് പേരെ ശാരീരികമായി ആക്രമിച്ചതിന് അറബ് വംശജനെ കഴിഞ്ഞ ദിവസം ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിൽ നിന്ന് രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ദിവസം മുമ്പ് ഒരു ഏഷ്യക്കാരനെ ശാരീരികമായി ആക്രമിച്ച അതേ ആൾ തന്നെയാണ് അറബ് പുരുഷന്മാരെയും ആക്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ നിയമ നടപടികളും പാലിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഷാർജ പോലീസ് അറിയിച്ചു.