ആദ്യത്തെ ജിസിസി ഇന്റർനാഷണൽ ഇൻവെസ്റ്റ്മെറ്റ് ഉച്ചകോടി രാജകുടുംബാംഗങ്ങളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ വിജയകരമായി നടത്തി.

ജിസിസി രാജ്യങ്ങളിലെ ബിസിനസ്സ് ഇൻവെസ്റ്റ്മെന്റ് രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ലായിക്കൊണ്ട്, ജിസിസി വിഷൻ എന്ന ദുബായ് അടിസ്ഥാനമായുള്ള നെറ്റ് വർക്കിംഗ് ഗ്രൂപ്പ് ആദ്യത്തെ ജിസിസി ഇന്റർനാഷണൽ ഇൻവെസ്റ്റ്മെറ്റ് ഉച്ചകോടി രാജകുടുംബാംഗങ്ങളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ വിജയകരമായി നടത്തി.

ദുബായ് ലെ ‘ഡസിറ്റ് താനി’ ഹോട്ടലിൽ 5 നവംബർ 2022 ന്നടത്തിയ ഈ ഉച്ചകോടിയിൽ നാൽപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും വ്യവസായികളും പങ്കെടുത്തു.

ഈ ഉച്ചകോടി അതിന്റെ പേരു സൂചിപ്പിക്കും പോലെ, ജിസിസി രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന വ്യവസായനിക്ഷേപ അവസരങ്ങളെപ്പറ്റി വ്യക്തവും കൃത്യവും ആയ ഒരു അവലോകനം പങ്കെടുത്തവർക്ക് മുമ്പിൽ അവതരിപ്പിച്ചു.

സംഘാടകരായ സഹോദര സ്ഥാപനങ്ങളായ ജി സി സി വിഷനും ബി എം എസ്സ് ഓഡിറ്റിങ്ങിനും ഗൾഫ്മേഖലയിലുള്ള വ്യാപക സാന്നിദ്ധ്യവും വിപുലമായ കസ്റ്റമർ നെറ്റ് വർക്കും ഉള്ളതു കൊണ്ട് ജിസിസി മേഖലയിൽ പണം മുടക്കാൻ താൽപര്യമുള്ള ഒട്ടേറെ പ്രധാന നിക്ഷേപകരെ ഈ ഉച്ചകോടിയിലേക്ക് ആകർഷിക്കാൻ സാധിച്ചു.

ഈ സുവർണ്ണ അവസരത്തിൽ ജിസിസി വിഷൻ ഒരു ബിസിനസ്സ് ഫോറം സമാരംഭിച്ചു. ഈ ഫോറം സമാന കാഴ്ച്ചപ്പാടുള്ള വ്യവസായികൾക്കും, പ്രമുഖ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർമാർക്കും, മറ്റ് വ്യവസായ വാണിജ്യരംഗത്തെ പ്രമുഖർക്കും ആശയ വിനിമയത്തിനുള്ള ഒരു സ്ഥിരം പ്ലാറ്റ്ഫോം ആയി പ്രവർത്തിക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തിഗത ബിസിനസ്സുകൾക്കും ഒരേപോലെ ആനുകാലികമായ ഒത്തുചേരലിനും, പരസ്‌പര പ്രയോജനമുള്ള വിവരങ്ങൾ പങ്കു വയ്ക്കാനും ഈ ബിസിനസ്സ് ഫോറം വേദിയാകുമെന്നു ജിസിസി വിഷൻ ചെയർമാനും ഗൾഫ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് എന്ന ആശയം യാഥാർഥ്യമാക്കിമാറ്റിയ CA ഷെഹിൻഷാ കെ പി അഭിപ്രായപ്പെട്ടു.

പ്രബലരായ നിക്ഷേപകർക്കും വ്യവസായികൾക്കും ഒത്തുകൂടാനും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും അവരുടെ ബിസിനസ്സ് നെറ്റ് വർക്ക് വിപുലീകരിക്കാനും ഒരു സ്ഥിരം വേദിയൊരുക്കിക്കൊണ്ട് ജിസിസി വിഷൻ ഇനിമുതൽ ഓരോ മാസവും ഇതേപോലെയുള്ള പ്രോഗ്രാമുകൾ ജിസിസി മേഖലയിൽ പല ഭാഗത്തും നടത്തുന്നതാണ്.

ഈ ഉച്ചകോടിയിൽ വന്ന നൂറു കണക്കിനുള്ള രജിസ്റ്റ്റേഷനുകൾ, വ്യവസായികൾക്കും നിക്ഷേപകർക്കും നെറ്റ്വർക്കിംഗ് ഫോറം എന്ന ആശയത്തിനോടുള്ള താൽപര്യം ആണ് കാണിക്കുന്നത്. ബിസിനസ്സ് നെറ്റ് വർക്കിംഗ് ഒരു പുതിയ കൺസെപ്റ്റ്റിന്റെ ഉദയമാണ്.ഒരു പുതിയ പ്രഭാതത്തിന്റെ നാന്ദിയാണ്.

ഇൻവെസ്റ്റർ – വ്യവസായി ബന്ധത്തെ നെറ്റ് വർക്കിംഗ് വഴിയും നേരിട്ടോ അല്ലാതെയോ ഉള്ള കൂടിച്ചേരിലിലൂടെ സ്ഥിരമായ ആശയ വിനിമയം സാദ്ധ്യമാക്കി , നവീന ബിസിനസ് അവസരങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടാൻ അവസരം സിദ്ധിക്കുക എന്നത് ഇന്നത്തെ മാർക്കറ്റ് സാഹചര്യങ്ങളിൽ അത്യന്താപേക്ഷിതമാണ്. ബിസിനസ്സ് ഫോറത്തിലൂടെ ജിസിസി വിഷൻ ഇതിനൊരു വിശ്വാസയോഗ്യമായ വേദിയാകുകയാണ്.

ഇത്തരം നെറ്റ് വർക്ക് പ്രോഗ്രാമുകൾ വളരെ പ്രൊഫഷണൽ ആയി ജിസിസി വിഷൻ ഇനിയും സംഘടിപ്പിക്കും എന്ന ഉറപ്പോടെ ഉച്ചകോടി സായാഹ്നത്തിൽ സമാപിച്ചു. ഈ ഉച്ചകോടിയ്ക്ക് കിട്ടിയ ആവേശോജ്വലമായ അംഗീകാരം നെറ്റ് വർക്കിംഗ് കൺസെപ്റ്റിന് ബിസിനസ്സ് ലോകത്തുള്ള സ്വീകാര്യതയുടെ പ്രതിഫലനമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!