യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ ചില സംവഹന മേഘങ്ങൾ കിഴക്കോട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവ മഴയ്ക്ക് കാരണമായേക്കാം.
അബുദാബിയിലും ദുബായിലും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും. അബുദാബിയിൽ ഹ്യുമിഡിറ്റി 80 ശതമാനവും ദുബായിൽ 75 ശതമാനവും എത്തും. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റും വീശും.