മൻസൂർ പള്ളൂരിന്റെ പുതിയ പുസ്തകം ‘ആരാണ് ഭാരതീയൻ ?’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തും കടവ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ എ റഹീമിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ഇൻകാസ് യു എ ഇ പ്രസിഡണ്ട് മഹാദേവൻ , പുസ്തകത്തിന്റെ പ്രസാധകരായ പ്രതാപൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു. പുസ്തകത്തിന്റെ പ്രതികൾ എം കെ മുനീർ എം എൽ എ ,ടി എൻ പ്രതാപൻ എം പി ഉൾപ്പടെയുള്ള പ്രമുഖർക്കും , വായനക്കാർക്കും മൻസൂർ പള്ളൂർ കൈമാറി.
ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി എന്ന് നമ്മൾ ഊറ്റം കൊള്ളുമ്പോഴും ഭാരതീയരായ പൗരന്മാരെ ഒരുമയോടെ ചേർത്ത് നിർത്താനാവാതെ ആരാണ് ഭാരതീയൻ എന്ന് സ്വയം ചോദിക്കേണ്ട വർത്തമാന ഇന്ത്യൻ സാഹചര്യത്തിന്റെ വായനയാണ് ആരാണ് ഭാരതീയൻ എന്ന തന്റെ പുസ്തകമെന്ന് എഴുത്തുകാരനും ചിന്തകനും ഉരു സിനിമയുടെ നിർമ്മാതാവുമായ മൻസൂർ പള്ളൂർ പറഞ്ഞു .