നവംബർ 18 മുതൽ ദുബായിൽ നാല് പുതിയ പൊതു ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇന്റേണൽ ബസ് നെറ്റ്‌വർക്ക് കവറേജ് വിപുലീകരിക്കാനും എമിറേറ്റിലെ ബഹുജന ഗതാഗത മാർഗങ്ങളുടെ സംയോജനം വർദ്ധിപ്പിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
നാല് പുതിയ പൊതു ബസ് റൂട്ടുകൾ താഴെ പറയുന്നവയാണ്.
റൂട്ട് 18 (അൽ നഹ്ദ 1 – അൽ മുഹൈസ്ന 4) Route 18 (Al Nahda 1 – Al Muhaisnah 4
റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളായ അൽ നഹ്ദ 1, അൽ മുഹൈസ്‌ന 4 എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു പുതിയ ബസ് സർവീസ്, ഈ റൂട്ട് 20 മിനിറ്റ് ഇടവേളയിൽ തിരക്കുള്ള സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ.
റൂട്ട് 19 (അൽ ഖുസൈസ് – അൽ നഹ്ദ 1) Route 19 (Al Qusais – Al Nahda 1
റസിഡൻഷ്യൽ കമ്മ്യൂണിറ്റികളായ അൽ നഹ്ദ 1, അൽ ഖുസൈസ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസായിരിക്കും ഇത്. 20 മിനിറ്റ് ഇടവേളയിൽ തിരക്കുള്ള സമയങ്ങളിൽ മാത്രമേ ഈ റൂട്ട് പ്രവർത്തിക്കൂ.
റൂട്ട് F29 (ഇക്വിറ്റി മെട്രോ സ്റ്റേഷൻ – അൽ വാസൽ) Route F29 (Equiti Metro Station – Al Wasl
ഇക്വിറ്റി മെട്രോ സ്റ്റേഷനും (വടക്ക് വശം) അൽ വാസൽ റോഡിനും ഇടയിൽ 20 മിനിറ്റ് ഇടവേളയിൽ ഒരു പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആണിത്.
റൂട്ട് DWC1 (അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് വരവ് – ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ) Route DWC1 (Al Maktoum International Airport Arrivals – Ibn Battuta Bus Station)
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഒരു പുതിയ ബസ് സർവീസ്. ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ഇത് എക്സ്പോ 2020 സ്റ്റേഷനിലൂടെ കടന്നുപോകും. ഈ റൂട്ട് എല്ലാ ദിവസവും, ഓരോ 30 മിനിറ്റിലും, മുഴുവൻ സമയവും പ്രവർത്തിക്കും. എക്‌സ്‌പോ 2020 സ്റ്റേഷനിൽ എത്തുന്നതിന് 5 ദിർഹവും ഇബ്‌ൻ ബത്തൂത്ത ബസ് സ്‌റ്റേഷനിൽ 7.5 ദിർഹവും നിശ്ചിത ഫീസ് ഈടാക്കും. റൂട്ട് DWC1 2022 ഡിസംബർ 20 വരെ മാത്രമേ പ്രവർത്തിക്കൂ.