51-ാമത് യുഎഇ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഷാർജ നാഷണൽ പാർക്ക് നവംബർ 11 മുതൽ 27 വരെ അടച്ചിടുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
നവംബർ 28 മുതൽ പൊതുജനങ്ങൾക്കും ദേശീയ ദിന പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറുള്ളവർക്കുമായി പാർക്ക് വീണ്ടും തുറക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഉന്നത സമിതി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമാകാൻ പാർക്ക് സന്ദർശിക്കാൻ പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.