മഹാത്മാ ഗാന്ധിയും സംരംഭകത്വവും എന്ന വിഷയത്തിൽ വളരെ വ്യത്യസ്‍തമായ ഒരു പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു.
നാളെ നവംബർ 13 ഷാർജ പുസ്തകമേളയുടെ സമാപനദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് റൈറ്റേഴ്‌സ് ഫോറത്തിലാണ് അസറ്റ് ഹോംസിന്റെ മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ സുനിൽകുമാറിന്റെ നാലാമത്തെ പുസ്തകം ”ഖദർ മഹാത്മാ ഗാന്ധിയും സംരംഭകത്വവും” എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. വി.ഡി സതീശനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.