കൊൽക്കത്ത : കൊല്‍ക്കത്തയില്‍ മെട്രോ ട്രെയിനിലുണ്ടായ തീപ്പിടിത്തത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സെന്‍ട്രലിലെ മെട്രോ സ്‌റ്റേഷനടുത്തെത്തിയ സമയത്താണ് ട്രെയിനില്‍ നിന്ന് പുക മുകളിലേക്ക് ഉയര്‍ന്നത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാര്‍ പുറത്തേക്ക് കടന്നത്.തീപ്പിടിത്തതോടെ ഉയര്‍ന്ന പുക ശ്വസിച്ച് 11 ഓളം പേര്‍ക്ക് ശാരീരിക അവശതകളുണ്ടായി. ജീവനക്കാര്‍ വെള്ളമൊഴിച്ച് പെട്ടെന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളോ, ആളാപയമോ ഉണ്ടായില്ല.