ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-സബോർബിറ്റൽ (വി കെ എസ്) ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉൾപ്പെടെ മൂന്ന് പേലോഡുകളാണ് റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം വിജയകരാമയെന്നും നേരത്തെ നിശ്ചയിച്ചതു പ്രകാരമാണ് വിക്ഷേപണത്തിന്റെ ഓരോ ഘട്ടങ്ങളും പിന്നിട്ടതെന്ന് ഇൻസ്പേസ് ചെയർമാൻ ഡോ. പവൻകുമാർ ഗോയങ്ക അറിയിച്ചു.
ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എപിഎൽ) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.