ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ ദുബായിൽ വരുന്നു ”ബുർജ് ബിൻഹാട്ടി”

Dubai’s Burj Binghatti to achieve record for world’s tallest residential tower

ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ സ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് ബുർജ് ബിൻ‌ഹാട്ടി ജേക്കബ് & കോ റെസിഡൻസസ് പ്രഖ്യാപിച്ചു.

ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ “ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ്” എന്ന പേരിലാണ് ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

100-ലധികം നിലകളുമായി ”ബുർജ് ബിൻഹാട്ടി എന്ന ടവർ ഉയരത്തിൽ നിലവിലെ ഏറ്റവും ഉയരം കൂടിയ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറിനെ മറികടക്കും. നവംബർ 16-ന് കൊക്കകോള അരീനയിൽ നടന്ന ആഘോഷമായ ലോഞ്ച് പരിപാടിയിലാണ് ടവറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.

റിയൽ എസ്റ്റേറ്റ്, വാച്ച് മേക്കിംഗ് മേഖലകളിലെ രണ്ട് ആഗോള ബ്രാൻഡുകൾ തമ്മിൽ ഒരുമിച്ചുള്ള ഇത്തരത്തിലുള്ള ഒരു പ്രൊജക്റ്റ് യു എ ഇയിൽ ആദ്യത്തേതാണ്. ബിസിനസ് ബേയിലാണ് ഈ റസിഡൻഷ്യൽ ടവർ ഉയരുക . ആഡംബരപൂർണ്ണമായ രണ്ട് കിടപ്പുമുറികളും മൂന്ന് കിടപ്പുമുറികളുമുള്ള മാതൃകയിലാണ് ഓരോ നിലകളും ഒരുങ്ങുന്നത്. ഈ റസിഡൻഷ്യൽ ടവറിന്റെ കൃത്യമായ ഉയരം എത്രയായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

“സമാനതകളില്ലാത്ത അംബരചുംബികൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ നിർമ്മാണങ്ങളിൽ ഒന്നായി ഒരു റെക്കോർഡ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു,” ബിൻഹാട്ടി പ്രസ്താവനയിൽ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!