ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് ഉമ്മുൽ ഖുവൈൻ പോലീസ് പ്രഖ്യാപിച്ചു.
ഒക്‌ടോബർ 31-ന് മുമ്പ് ചെയ്‌ത കുറ്റകൃത്യങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. 50 ശതമാനം ഇളവ് ലഭിക്കാൻ 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയുള്ള കാലയളവിൽ പിഴകൾ അടയ്‌ക്കേണ്ടതുണ്ട്.
എന്നിരുന്നാലും, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കില്ലെന്ന് ഉമ്മുൽ ഖുവൈൻ മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു. ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി എമിറേറ്റിലെ കമ്മ്യൂണിറ്റികളിലുടനീളം സന്തോഷം വർധിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇളവ്.
ഈ മാസം ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച രണ്ടാമത്തെ എമിറേറ്റാണ് ഉമ്മുൽ ഖുവൈൻ. നേരത്തെ അജ്മാനിലും പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.