യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഇനി അസർബൈജാനിലും വാഹനമോടിക്കാം. ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനായി യുഎഇയും അസർബൈജാനും ധാരണാപത്രത്തിൽ ഇപ്പോൾ ഒപ്പുവച്ചിട്ടുണ്ട്.
ഇനി ഇരു രാജ്യങ്ങളിലെയും ലൈസൻസ് ഉള്ളവർ അവരുടെ അതാത് രാജ്യങ്ങളിലെ താമസ സമയത്തും സന്ദർശന വേളയിലും വാഹനമോടിക്കാനാകും. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലി, അസർബൈജാൻ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി സലോവ് ഒറൂജ് ഇബ്രാഹിം ഒഗ്ലുവുമായാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.