ഒരു റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് വരുന്നതിന് മുൻപ് റോഡ് വ്യക്തമല്ലെന്ന് ഉറപ്പാക്കാതെ വരുന്ന ഡ്രൈവർമാർക്ക് റാസൽഖൈമ പോലീസ് പുതിയ മുന്നറിയിപ്പ് നൽകി. ഈ ട്രാഫിക് ലംഘനത്തിന് 400 ദിർഹം പിഴയും വാഹനമോടിക്കുന്നവർക്ക് 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ഡ്രൈവർമാർ റോഡിലെ സുരക്ഷാ പരിശോധനകൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്