ഇന്ന് പുലർച്ചെ സ്വീഹാൻ റോഡിൽ തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു.
ട്രക്കും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അബുദാബി സിറ്റിയിലെ അൽ ഷംഖ പാലത്തിന് മുന്നിലായിരുന്നു അപകടം.അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നേടണമെന്നും അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.