ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതിയായി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് മുന്‍പുണ്ടായിരുന്ന വിലക്ക് ആണ് നീക്കിയത്.
ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന മകരവിളക്ക് തീര്‍ത്ഥാടനം കഴിയുന്നത് വരെയാണ് ഇത്തരത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഭക്തരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മുന്‍പുണ്ടായിരുന്ന യാത്ര വിലക്ക് നീക്കിയത്. വിമാനത്തില്‍ ഇരുമുടിക്കെട്ടിനുളളില്‍ തേങ്ങയുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും കര്‍ശന പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.