യുഎഇയിൽ ഏതുതരത്തിലുള്ള ബിസിനസ്സ് നടത്തുന്നവർക്കും വ്യാപാരത്തിലെ കൃത്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ എത്തിക്കുന്ന Telikos Information Technologies LLC യുടെ സേവനങ്ങൾ ഇനി മുതൽ ദുബായിലും ലഭ്യമാകും. നൂതന സംവിധാനങ്ങൾ ഓരോ ബിസിനസ്സിന്റെയും പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന Telikos Information Technologies LLC, ഇപ്പോൾ ദുബായിലേക്ക് അവരുടെ ശാഖ വിപുലപ്പെടുത്തുന്നത്. 2022 നവംബർ 20 ന് ഷംസുദ്ദീൻ നെല്ലറ, മുനീർ.പി.ടി.എ, ഷഫീഖ്.പി.സി, മുഹമ്മദ് ഖലീൽ, മുഹമ്മദ് ബുസീൻ അൽവാധി, ജമാദ് ഉസ്മാൻ, ചാക്കോ എന്നിവർ ചേർന്ന് ദുബായ് ശാഖ ഉദ്ഘാടനം ചെയ്തു. എ.കെ.ഫൈസൽ ആശംസ അറിയിച്ചു.
ഇനിമുതൽ ദുബായിലെ ചെറുകിട/വൻകിട കച്ചവടക്കാർക്ക് DART- ERP എന്ന സോഫ്റ്റ്വെയറിന്റെ സേവനം ലഭ്യമാകും. കൂടാതെ കുറഞ്ഞ ചെലവിൽ അവരുടെ ബിസിനസ്സ് കമ്പ്യൂട്ടറൈസ്ഡ് ചെയ്യാൻ സാധിക്കുമെന്നും DART-ERP യുടെ വക്താക്കൾ അറിയിച്ചു. കൊണ്ടാക്റ്റ് -0547051828, sales@telikosit.com
ദുബായ് വാർത്തയുടെ ഫോളോവേഴ്സിന് ഈ സോഫ്റ്റ്വെയർ ആവശ്യമുണ്ടെങ്കിൽ പ്രത്യേക ഡിസ്കൗണ്ട് നൽകുമെന്നും DART ന്റെ മാനേജുമെന്റ് അറിയിച്ചു.