യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5,000 ദിർഹം പിഴയോ തടവോ നേരിടേണ്ടി വരുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.
കുട്ടികളെ അവഗണിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമായാണ് കണക്കാക്കുന്നത്, നേരായ രീതിയിൽ കുട്ടികളെ പരിപാലിച്ചില്ലെങ്കിൽ രക്ഷിതാക്കൾക്കോ പരിചാരകർക്കോ കുറഞ്ഞത് 5,000 ദിർഹം പിഴയോ തടവോ ലഭിക്കും.
ഒരു രക്ഷിതാവിന്റെ പരിചരണത്തിലായിരിക്കുമ്പോൾ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്ന സംഭവങ്ങൾ കുട്ടികളുടെ അവഗണനയിൽ ഉൾപ്പെടുമെന്ന് അതോറിറ്റി അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
കൂടാതെ ”ഒരു കുട്ടി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴോ ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുമ്പോഴോ അവന്റെ/അവളുടെ മാർഗനിർദേശത്തിന്റെയും ദിശാബോധത്തിന്റെയും കടമ മറക്കരുത്” ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം, അതുപോലെ തന്നെ കുട്ടികൾക്ക് പോഷകാഹാരമോ അടിസ്ഥാന വിദ്യാഭ്യാസമോ നൽകുന്നതിലെ പരാജയം എന്നിവയുൾപ്പെടെ ശിശു അവഗണനയ്ക്ക് കാരണമായേക്കാവുന്ന മറ്റ് കുറ്റകൃത്യങ്ങളാണ്.