അർജന്റീന മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് യാസർ അൽ ഷഹ്‌റാനിക്ക് ഗുരുതരപരിക്ക് : സ്വാകാര്യവിമാനത്തില്‍ ചികിത്സക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ നിർദ്ദേശിച്ച് സൗദി കിരീടാവകാശി
ഇന്നലെ നടന്ന സൗദി അറേബ്യ- അർജന്റീന മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് യാസർ അൽ ഷഹ്‌റാനിക്ക് താടിയെല്ലിനും പരിക്കും ആന്തരിക രക്തസ്രാവവും ഉണ്ടായി. സൗദി അറേബ്യൻ ഫുട്‌ബോൾ താരം യാസർ അൽ ഷഹ്‌റാനിയുടെ നില അല്പം ഗുരുതരമാണ്. ഖത്തറിൽ സ്റ്റോപ്പേജ് ടൈമിൽ നടന്ന കൂട്ടിയിടിക്ക് ശേഷം അൽ ഷഹ്‌റാനി സ്‌ട്രെച്ചറിലാണ് മൈതാനം വിട്ടത്.
ഒവൈസിന്റെ കാൽമുട്ട് യാസറിന്റെ മുഖത്ത് ഇടിച്ചതിനെത്തുടർന്ന് കൂട്ടിയിടിയുടെ ശക്തിയിൽ മിനിറ്റുകളോളം യാസർ നിലത്തു കിടന്നു. എക്‌സ്‌റേ പരിശോധനയിൽ യാസർ അൽ ഷഹ്‌റാനിയുടെ താടിയെല്ലിനും മുഖത്തിന്റെ ഇടത് എല്ലുകൾക്കും പൊട്ടലുണ്ടായതായും ആന്തരിക രക്തസ്രാവം മൂലം ദ്രുതഗതിയിലുള്ള ശസ്ത്രക്രിയ ആവശ്യമായി വന്നതായും കണ്ടെത്തി.
അർജന്റീനയ്‌ക്കെതിരായ ദേശീയ ടീമിന്റെ മത്സരത്തിനിടെ പരിക്കേറ്റ യാസറിനെ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് സ്വകാര്യ ജെറ്റ് വിമാനത്തിൽ മാറ്റാൻ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദ്ദേശിച്ചിരിക്കുകയാണ്.