അബുദാബിയിൽ ഇന്നലെ ഉണ്ടായ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു വാഹനത്തിലെ ഡ്രൈവർ പൊള്ളലേറ്റു മരിച്ചു.
ഇന്നലെ ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സ്വീഹാൻ റോഡിൽ അൽ ഷംഖ പാലത്തിന് മുമ്പിലാണ് സംഭവം നടന്നതെന്ന് അബുദാബി പോലീസ് പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അബുദാബി സിവിൽ ഡിഫൻസ് സംഘവും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. രണ്ട് വാഹനങ്ങളും തീപിടിച്ചപ്പോൾ തീ പൂർണ്ണമായും നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് രാവിലെ 11 മണി വരെ സമയമെടുത്തതായി ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ സേന അറിയിച്ചു. ഒരു വാഹനത്തിന്റെ ഡ്രൈവർ സംഭവത്തിൽ മരിച്ചു,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു, മരണപ്പെട്ടയാളുടെ കുടുംബത്തോട് പോലീസ് ഹൃദയംഗമമായ അനുശോചനം അറിയിച്ചു.