ചൊവ്വാഴ്ച്ച ഉണ്ടായ വാഹനാപകടത്തിന് ശേഷം സ്വീഹാൻ റോഡ് ഇരുവശത്തേക്കും ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സ്വീഹാൻ റോഡിൽ അൽ ഷംഖ പാലത്തിന് മുമ്പിലാണ് ട്രക്കും കാറും തമ്മിൽ ദാരുണമായ അപകടമുണ്ടായത്. കൂട്ടിയിടിച്ചതിന് ശേഷം രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു, വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടന്നതിനാൽ പോലീസ് റോഡ് അടച്ചിരുന്നു.
സംഭവത്തിൽ രണ്ട് വാഹനങ്ങളും കത്തിനശിച്ചിരുന്നു. തീ പൂർണ്ണമായും അണയ്ക്കാൻ ബുധനാഴ്ച രാവിലെ 11 മണി വരെ ശ്രമിച്ചതായി അബുദാബി പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. വാഹനമോടിക്കുന്നവർ ശ്രദ്ധയോടെയും എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചും വാഹനമോടിക്കാൻ അബുദാബി പോലീസ് അഭ്യർത്ഥിച്ചു.