യു എ ഇ നിർമ്മിത റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നതിന്റെ പുതിയ തീയതി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപിച്ചു. നവംബർ 30 ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.39 ന് ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
എമിറേറ്റ്സ് ലൂണാർ മിഷൻ നവംബർ 28-ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു. “അനുകൂലമായ കാലാവസ്ഥ പോലുള്ള വിക്ഷേപണ നിയന്ത്രണങ്ങളുടെ” ഫലമാണ് പുതുക്കിയ ഷെഡ്യൂൾ എന്ന് Japan-based ispace inc (ispace) അറിയിച്ചു.
പുതിയ തീയതിയും സമയവും “കാലാവസ്ഥയെയും മറ്റ് സാഹചര്യങ്ങളെയും ആശ്രയിച്ച് മാറ്റത്തിന് വിധേയമാണ്” ജപ്പാൻ ആസ്ഥാനമായുള്ള ispace inc (ispace ) കൂട്ടിച്ചേർത്തു.
ദുബായ് മുൻ ഭരണാധികാരി അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലാണ് യുഎഇയുടെ റോവറിന് പേര് നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ഉടനീളം ചാന്ദ്ര പൊടിയും പാറകളും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ദൗത്യം.ചന്ദ്രനിൽ ഇത് വരെ പോയതിൽ ഏറ്റവും ചെറിയ റോവർ ആയിരിക്കും റാഷിദ്.