ഷാർജയിലെ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെട്ടതായി നിവാസികൾ റിപ്പോർട്ട് ചെയ്തു.
നവംബർ 24 വ്യാഴാഴ്ച മുതൽ 24 മണിക്കൂറിലേറെയായി ടാപ്പിൽ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് അൽ നഹ്ദയിലെ താമസക്കാരൻ പറഞ്ഞു. അബു ഷഗര, റോള പ്രദേശങ്ങളിലെ താമസക്കാരും ജലവിതരണം തടസ്സപ്പെടുന്നതായി പരാതിയുണ്ട്.
ജല വിതരണ പ്രശ്നങ്ങൾ തുടരുന്നതിനാൽ സൂപ്പർമാർക്കറ്റുകളിൽ നിന്ന് കുടിവെള്ളം വാങ്ങുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അൽ നഹ്ദയിലുള്ളവരിൽ ചിലർ പറഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ പലരും അവധിയെടുക്കുന്നുമുണ്ട്.