ഷാർജ: മലയാളം സി .എസ് .ഐ പാരിഷിന്റെ 2022 വർഷത്തെ കൊയ്ത്തുത്സവം നവംബർ 27 ന് രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെൻററിൽ നടക്കും.
രണ്ടു വർഷത്തിനുശേഷം വിപുലമായി നടത്തപ്പെടുന്ന ഈ വർഷത്തെ കൊയ്ത്തുൽസവം ഏറെ വൈവിധ്യം നിറഞ്ഞതാണ്. ഗൃഹാതുരത്വം നിലനിർത്തിക്കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കിയ വിവിധതരം സ്റ്റോളുകൾ, സഭയിലെ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ, മാജിക് ഷോ, വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും. കുട്ടികൾക്കുള്ള ഗെയിം സോൺ, മെഡിക്കൽ ക്യാമ്പ്, ക്രിസ്ത്യൻ ഭക്തിഗാന ഗ്രൂപ്പ് ആയ ‘ആമേൻ മ്യൂസിക് ‘ അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.