ബ്രസീലിയന്‍ താരം നെയ്മർ അടുത്ത മല്‍സരത്തിനുണ്ടാകില്ലെന്ന് റിപ്പോർട്ട്.
ഖത്തർ ലോകകപ്പിലെ ഇന്നലെ സെർബിയക്കെതിരെ നടന്ന ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം നെയ്മറിന് കാലിന് പരിക്കേറ്റിരുന്നു. നീരുവച്ച കാലുമായാണ് ഇന്നലെ നെയ്മര്‍ മൈതാനം വിട്ടത്. എന്നാൽ നെയ്മർ അടുത്ത മല്‍സരത്തിനുണ്ടാകില്ലെന്നാണ് ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം.
2014ല്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.