ദു​ബായ് ഫി​റ്റ്​​ന​സ്​ ച​ലഞ്ച് : 25 km നിർത്താതെ നീന്തിക്കൊണ്ട് താരമായി ആ​ലു​വ സ്വ​ദേ​ശി

Dubai Fitness Challenge- Aluva swadeshi became a star by swimming 25 km non-stop

ദു​ബായ് ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി​ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തുകൊണ്ട്​ 25 കി​ലോ​മീ​റ്റ​ർ നിർത്താതെ നീന്തിക്കൊണ്ട് താരമായിരിക്കുകയാണ് ആ​ലു​വ സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​മീ​ഖ്. ദുബായ് മംസാർ ബീച്ചിൽ വെച്ച് 14​ മ​ണി​ക്കൂ​ർ സമയമെടുത്തുകൊണ്ടാണ് സമീഖ് ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി സമീഖിന്റെ സു​ഹൃ​ത്ത്​ പ്ര​ദീ​പ്​ നാ​യ​ർ 21 കി​ലോ​മീ​റ്റ​ർ നീ​ന്തി​യി​രു​ന്നു. ഇ​ത്​ മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു സ​മീ​ഖി​ന്‍റേ​ത്. രാ​വി​ലെ 4.20 നു തുടങ്ങി ല​ക്ഷ്യ​മി​ട്ട 25 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ സ​മ​യം വൈ​കീ​ട്ട് 6.10. 800 മീ​റ്റ​റി​ലേ​റെ ദൂ​ര​മു​ള്ള മം​സാ​ർ ബീ​ച്ച്​ 30 ത​വ​ണ​യി​ലേ​റെ സ​മീ​ഖ്​ വ​ലം​വെ​ച്ചു. ഗാ​ർ​ഡു​മാ​രു​ടെ പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും നീ​ന്ത​ലി​നു​ണ്ടാ​യി​രു​ന്നു.

യു.​എ.​ഇ​യി​ലെ മ​ല​യാ​ളി റൈ​ഡ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള റൈ​ഡേ​ഴ്​​സ്​ അംഗവും ദുബൈയിലെ പ്രമുഖ ഐ.ടി സ്ഥാപനമായ അൽ വഫാ ഗ്രൂപ്പിന്റെ ജനറൽ മാനേജരുമാണ് സമീഖ്.

ദു​ബാ​യി​ൽ ​ത​ന്നെ മു​മ്പ്​ 15 കി​ലോ​മീ​റ്റ​ർ നീ​ന്തി​യ സ​മീ​ഖ്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​ലു​വ പു​ഴ​യി​ൽ 10 കി​ലോ​മീ​റ്റ​ർ നീ​ന്തി​യി​രു​ന്നു. വിവിധ മാ​ര​ത്ത​ൺ ഓ​ട്ട​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 20 വ​ർ​ഷ​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന സ​മീ​ഖ്​ ഭാ​ര്യ ഷ​റീ​ന​ക്കും മ​ക്ക​ളാ​യ നി​ഹാ​നും നൈ​റ​ക്കു​മൊ​പ്പം ദു​ബാ​യി​ലാ​ണ്​ താ​മ​സം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!