തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

 

യുഎഇയുടെ ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യത്തിന് വിക്ഷേപണ ഒരുക്കങ്ങൾ പൂർത്തിയായി. റാഷിദ് റോവറിനെ ചന്ദ്രനിൽ ഇറക്കുന്ന ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് ഇൻക് (ഇസ്‌പേസ്), ഹകുടോ-ആർ മിഷൻ 1 ചന്ദ്ര ലാൻഡർ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റുമായി സംയോജിപ്പിച്ചതായി അധികൃതർ അറിയിച്ചു.
നവംബർ 30 ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.39 ന് ദൗത്യം വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) നേരത്തെ അറിയിച്ചിരുന്നു.

ലോഞ്ച് പൂർത്തിയാകുന്നതിന് മുമ്പുള്ള അവസാന തയ്യാറെടുപ്പുകളോടെ മിഷൻ 1 ന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതിൽ സന്തോഷമുള്ളതായി സ്‌പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു. ഫ്‌ളോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40-ൽ നിന്നാണ് ദൗത്യം കുതിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!