യുഎഇ ദേശീയദിനത്തിനോടനുബന്ധിച്ച് ഷാർജയിലും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
2022 ഡിസംബർ 1-ന് മുമ്പ് നടത്തിയ ലംഘനങ്ങൾക്കുള്ള പിഴകൾ 2022 ഡിസംബർ 1 നും 2023 ജനുവരി 20 നും ഇടയിൽ അടച്ചുകൊണ്ട് 50 ശതമാനം ഇളവ് പ്രയോജനപ്പെടുത്താം.
യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തെ തുടർന്നാണ് പ്രഖ്യാപനം. എന്നാൽ ഗുരുതരമായ ലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല.