അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ സാംസ്‌കാരിക സംവാദം ഡിസംബർ 2 ന് ദുബായിൽ 

Literary and cultural dialogue led by Adoor Gopalakrishnan on December 2 in Dubai

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന WMC സർഗ്ഗസംഗമം-2022 ഡിസംബർ 2 ന് രാവിലെ 9.30am മുതൽ നടക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചു ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ “രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം” എന്ന വിഷയത്തെ അധികരിച്ചു സാഹിത്യ സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു.

“സ്വയംവരം” സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ സിനിമയുടെ സുവർണ നക്ഷത്രം കൂടിയായ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്‌ണൻ സംവാദം നയിക്കുന്നു. ശ്രീ ജോൺ സാമുവലും പ്രവാസ ലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഒത്തു ചേരുന്ന സംവാദം ഏറെ വ്യത്യസ്തതകൾ ഉള്ളതും പ്രവാസ ലോകത്തെ കൂടുതൽ അടുത്തറിയാനുള്ള വേദിയാവുകയും ചെയ്യുമെന്ന് അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലും അക്കാഫ് ചിഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവനും പ്രസ്താവിച്ചു.

വിശദ വിവരങ്ങൾക്ക്‌ 055484210 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!