ഇറാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും : നേരിയ വിറയൽ 20 സെക്കൻഡ് വരെ അനുഭവപ്പെട്ടതായി നിവാസികൾ

Iran earthquake felt in Dubai and Abu Dhabi

തെക്കൻ ഇറാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലെ ചില നിവാസികൾക്ക് അനുഭവപ്പെട്ടു

യുഎഇ സമയം ഇന്ന് വൈകിട്ട് 7.17 ന് തെക്കൻ ഇറാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ദുബായ്, അബുദാബി, നോർത്തേൺ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ നിവാസികൾക്ക് 20 സെക്കൻഡ് വരെ നേരിയ വിറയൽ അനുഭവപ്പെട്ടു. ഇറാൻ മേഖലയിലെ ടെക്‌റ്റോണിക് ഷെൽഫ് ഈ വർഷം വളരെ സജീവമാണ്, റിക്ടർ സ്കെയിലിൽ അഞ്ചോ അതിലധികമോ തീവ്രതയുള്ള ഭൂചലനങ്ങളുടെ ഒരു പരമ്പര, എമിറേറ്റുകളിൽ പലപ്പോഴും അനുഭവപ്പെടാറുണ്ട്. രണ്ടാഴ്ച മുമ്പ് ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!