സാന്ത്വനം യൂത്ത് ഫെസ്റ്റ് 2022 സീസൺ 5, ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ 2 ദിനരാത്രങ്ങൾ ഉത്സവ പ്രതീതിയിൽ കൊണ്ടാടുകയാണ്. ഇന്നലെ ഡിസംബർ രണ്ടിന് രാവിലെ സാന്ത്വനം ചെയർമാൻ തങ്കച്ചൻ സാമൂവൽ UAE national day യോട് അനുബന്ധിച്ച് uae flag ഉയർത്തി. അതിനുശേഷം ചെയർമാൻ ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ സംഗീതഞ്ജൻ സുരേഷ് വർമ, ചീഫ് ജഡ്ജ് പല്ലവി കൃഷ്ണൻ,ജനറൽ സെക്രട്ടറി ബൈജു ബേബി , ട്രഷററാർ ജയൻ ജോയി, വൈസ് ചെയർമാൻ അനിൽ മാത്യു, വൈസ് ചെയർപേഴ്സൺ ജിജി വിനോദ്,ജനറൽ കൺവീനർ രജ്ജിത് സൈമൺ, ഫിനാൻസ് സെക്രട്ടറി കോശി വർഗീസ്, മീഡിയ കൺവീനർ ബിബിൻ തോമസ് എന്നിവർ സംബന്ധിച്ചു.
ഉയർന്ന നിലവാരം ഉള്ള പരുപാടികൾ കാഴ്ച വെച്ച മത്സരാർത്ഥികൾ കാണികൾക്ക് ആവേശമായി..
അതിശയകരമായ പ്രകടനങ്ങളുമായി ഭിന്നശേഷിക്കാരായ മാലാഖ കുഞ്ഞുങ്ങൾ കലാവേദിക്ക് കൂടുതൽ മാറ്റു കൂട്ടി. ഉത്സവാന്തരീക്ഷം നിറഞ്ഞ കലാ മാമാങ്കത്തിനു ഇന്ന് ഡിസംബർ 3 ന് വൈകുന്നേരം സമാപനം കുറിക്കും.