അര്‍ജന്‍റീന – ഓസ്ട്രേലിയ ലോകകപ്പ് മല്‍സരം കാണാന്‍ പോയ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്.
മലപ്പുറം പെരുവള്ളൂർ നജാത്ത് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാര്‍ഥി ആയിരുന്നു നാദിർ. ബിഗ്‌സ്‌ക്രീനിൽ ലോകകപ്പ് മല്‍സരം കാണാന്‍ പോകും വഴി കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം ഇന്ന് പുലർച്ചെയാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.