ആറാമത് വാർഷിക ദുബായ് ഫിറ്റ്നസ് ചലഞ്ച് (DFC) ഒരു മാസം നീണ്ടുനിന്ന കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും ആഘോഷത്തിന് ശേഷം സമാപിച്ചു.
ദുബായിയെ സന്തോഷകരവും ആരോഗ്യകരവുമായ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മുൻകൈയിൽ ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനിൽ 2,212,246 പേർ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തതായി മീഡിയ ഓഫീസ് കണക്കുകൾ പുറത്ത് വിട്ടു
2022 ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടന്ന വാർഷിക ഫിറ്റ്നസ് മൂവ്മെന്റിൽ നഗരത്തിലുടനീളമുള്ള വിപുലമായ ഫിറ്റ്നസ് ഇവന്റുകളും പ്രവർത്തനങ്ങളും അവതരിപ്പിച്ചു. ഡിപി വേൾഡ് കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജ്, ആർടിഎ ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ് ഫിറ്റ്നസ് വില്ലേജ്, കൂടാതെ 19 കമ്മ്യൂണിറ്റി ഫിറ്റ്നസ് ഹബുകൾ, നിരവധി കായിക മത്സരങ്ങൾ, ഗരത്തിലുടനീളം ക്ലാസുകൾ, ആയിരക്കണക്കിന് സൗജന്യ ഫിറ്റ്നസ് വില്ലേജുകൾ എന്നിവയിലുടനീളം ചലഞ്ച് ആവേശകരവും ഉൾക്കൊള്ളുന്നതുമായ ഫിറ്റ്നസ് പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.