നൂതന സാങ്കേതികവിദ്യകളിൽ ദുബായിയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനായി ഭാവിയിലെ സാങ്കേതിക വിദ്യകൾ വ്യോമയാനരംഗത്ത് ഉപയോഗിക്കുന്നതിനുള്ള പുതിയ കരാറിൽ ഒപ്പുവച്ചു.
ഡിഎഫ്എഫിന്റെ ദുബായ് ഫ്യൂച്ചർ ലാബ്‌സ്, എമിറേറ്റ്സ്, ഡിപി വേൾഡ്, ഡ്നാറ്റ എന്നിവ തമ്മിലുള്ള കരാറുകളിൽ ഒപ്പുവെക്കുന്നതിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാക്ഷ്യം വഹിച്ചു.
ഏവിയേഷൻ, ലോജിസ്റ്റിക് മേഖലകളിൽ നൂതനാശയങ്ങൾ കൊണ്ടുവരുന്നതിനാണ് കരാറുകളിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. “റോബോട്ടിക്‌സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകളിൽ ഞങ്ങൾ ദുബായുടെ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നു,” അദ്ദേഹം ഇന്ന് ഞായറാഴ്ച പങ്കിട്ട ട്വീറ്റിൽ പറഞ്ഞു.
https://twitter.com/HamdanMohammed/status/1599383770372530177?cxt=HHwWgoCjyZbEk7IsAAAA