സൈനിക യൂണിറ്റുകളുടെ നീക്കം ഉൾപ്പെടുന്ന ഒരു ഫീൽഡ് എക്സർസൈസ് നാളെ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് താമസക്കാരെ അറിയിച്ചു.
പോലീസ്, സിവിൽ ഡിഫൻസ് വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഷെയ്ഖ് ഖലീഫ ജനറൽ ഹോസ്പിറ്റൽ നാളെ ഡിസംബർ 6 ചൊവ്വാഴ്ച രാവിലെ ഫീൽഡ് എക്സർസൈസ് നടത്തുമെന്ന് ഇന്ന് നേരത്തെ ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു.
ചിത്രങ്ങളെടുക്കരുതെന്നും പോലീസ് യൂണിറ്റുകൾക്ക് വഴിയൊരുക്കണമെന്നും താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.