യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് NCM (National Center of Meteorology (NCM) വ്യക്തമാക്കി. ഉച്ചയോടെ ചില പ്രദേശങ്ങളിൽ മഴയുണ്ടാകുമെന്നും NCM കൂട്ടിച്ചേർത്തു.
അബുദാബിയിലും ദുബായിലും പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എമിറേറ്റുകളിൽ യഥാക്രമം 19 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും NCM പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യു എ യിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും അവർ വ്യക്തമാക്കി.