ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ന് വ്യാഴാഴ്ച അതിരാവിലെ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.
രാവിലെ 7.15ന് ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്‌പെയർ പാർട്‌സ് ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അൽ മിന, സാമ്‌നാൻ കേന്ദ്രങ്ങളിൽ നിന്നും അൽ നഹ്‌ദ പോയിന്റിൽ നിന്നും ദേശീയ ആംബുലൻസുമായി സിവിൽ ഡിഫൻസ് വാഹനങ്ങൾ വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് പോയിരുന്നു. സംഭവത്തിൽ സിവിൽ ഡിഫൻസ് ഉടനടി പ്രതികരിക്കുകയും തീ അരമണിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതനായി സൈറ്റ് അതിനായുള്ള അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.