ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം : ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.

Qatar World Cup quarter-final matches start today- Brazil and Argentina will play today.

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് ഡിസംബർ 9 ന്  തുടക്കമാകും. പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.യു എ ഇ സമയം രാത്രി 7 മണിക്ക് ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ രാത്രി 11 മണിക്ക് ,അർജന്റീന നെതർലാൻഡ്സിനെ നേരിടും. പ്രിയ ടീമുകളായ ഇരു ടീമുകളും നേർക്കുനേർ  വരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീലും-അ‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. രണ്ട് തവണ ബ്രസീൽ ജയിച്ചു. ഒരു ജയം അര്‍ജന്റീന നേടിയപ്പോൾ ഒരു മത്സരം സമനിലയായി. 32 വര്‍ഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അ‍ജന്റീന ജയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!