ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് ഡിസംബർ 9 ന് തുടക്കമാകും. പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.യു എ ഇ സമയം രാത്രി 7 മണിക്ക് ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ രാത്രി 11 മണിക്ക് ,അർജന്റീന നെതർലാൻഡ്സിനെ നേരിടും. പ്രിയ ടീമുകളായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീലും-അജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. രണ്ട് തവണ ബ്രസീൽ ജയിച്ചു. ഒരു ജയം അര്‍ജന്റീന നേടിയപ്പോൾ ഒരു മത്സരം സമനിലയായി. 32 വര്‍ഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അജന്റീന ജയിച്ചു.