നിയമങ്ങൾ ലംഘിച്ചതിന് യു എ ഇയിലേ ഒരു എക്‌സ്‌ചേഞ്ച് ഹൗസിനുമേൽ യുഎഇ സെൻട്രൽ ബാങ്ക് (CBUAE) വെള്ളിയാഴ്ച സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
ലൈസൻസുള്ള സ്ഥലങ്ങളിൽ മാത്രം എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ നടത്താനുള്ള ബാധ്യത ലംഘിച്ചതിന് റെഗുലേറ്റർ കമ്പനിക്ക് 1.05 മില്ല്യൺ ദിർഹം പിഴ ചുമത്തി.
പണം കൊണ്ടുപോകുമ്പോൾ അംഗീകൃത ക്യാഷ്-ഇൻ-ട്രാൻസിറ്റ് ഏജന്റിനെ ഉപയോഗിക്കുന്നതിനുള്ള നിയമവും കമ്പനി ലംഘിച്ചു, കൂടാതെ ലംഘനങ്ങൾ ഉടൻ സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു. എക്‌സ്‌ചേഞ്ച് ഹൗസിന്റെ പേര് അപെക്‌സ് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.
നിയമങ്ങൾ പാലിക്കാത്തതിന് സെൻട്രൽ ബാങ്ക് പിഴ ഈടാക്കുന്ന രണ്ടാമത്തെ എക്‌സ്‌ചേഞ്ച് ഹൗസാണിത്. ചില ബിസിനസ് ബന്ധങ്ങളിൽ ഏർപ്പെടുന്നതിന് സെൻട്രൽ ബാങ്കിൽ നിന്ന് സമ്മതപത്രം ലഭിക്കാത്തതിന് ബുധനാഴ്ച ഒരു എക്സ്ചേഞ്ച് ഹൗസിന് 1.925-മില്യൺ ദിർഹം പിഴ ചുമത്തിയിരുന്നു.