ഇൻ്റർനാഷണൽ ഐക്കോൺ പുരസ്കാരം എം.എ. യൂസഫലിക്ക് സമ്മാനിച്ചു

International Icon Award M.A. Presented to Yousafali

ദുബായ്: വേൾഡ് മലയാളി കൗൺസിൽ 2021 ൽ പ്രഖ്യാപിച്ച ഇൻ്റർനാഷണൽ ഇന്ത്യൻ ഐക്കോൺ പുരസ്കാരം വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് സമ്മാനിച്ചു.

ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണി പറമ്പിലിൽ നിന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റുവാങ്ങി.

ജസ്റ്റിസ് കുര്യൻ ജോസഫ്, അംബാസഡർ ടി.പി.ശ്രീനിവാസൻ, കർണ്ണാടക മുൻ ചീഫ് സെക്രട്ടറി ജെ. അലക്സാണ്ടർ, രാഷ്ട്രപതിയുടേ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരത്തിനായി യൂസഫലിയെ തെരഞ്ഞെടുത്തത്. വ്യവസായ-വാണിജ്യ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം.

ഓർത്തഡോക്ട്സ് സഭ ഡൽഹി ഭദ്രസനാധിപൻ ഡോക്ടർ യൂഹന്നാൻ മാർ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാദർ സജി യോഹന്നാൻ, ഷാർജ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ: ഫിലിപ്പ് എം. സാമൂവൽ കോർ എപ്പിസ്കോപ്പ, ജബൽ അലി സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാദർ ഉമ്മൻ മാത്യൂ , ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ ഫാദർ ബിനീഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

ഫോട്ടോ: വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഇന്ത്യൻ ഐക്കോൺ പുരസ്കാരം വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഐസക് ജോൺ പട്ടാണി പറമ്പിൽ കൈമാറുന്നു. ഓർത്തഡോക്ട്സ് സഭ ഡൽഹി ഭദ്രസനാധിപൻ ഡോക്ടർ യൂഹന്നാൻ മാർ ദിമിത്രോസ്, ഷാർജ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ: ഫിലിപ്പ് എം. സാമൂവൽ കോർ എപ്പിസ്കോപ്പ, ജബൽ അലി സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാദർ ഉമ്മൻ മാത്യൂ, ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ ഫാദർ ബിനീഷ് ബാബു എന്നിവർ സമീപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!