പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ് ഇന്ന് രാത്രിയോടെ പുറപ്പെടുമെന്ന് സൂചന. കോഴിക്കോട് വിമാനത്തിലെ യാത്രക്കാർ മണിക്കൂറുകളായി ദുബായിൽ അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. ഇന്ന് വെളുപ്പിന് 2.20 ന് ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ഇതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.
സാധാരണ രീതികൾ അനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ ശക്തമായ കീടനാശിനി പ്രയോഗിച്ചിട്ട് നിശ്ചിത സമയം കഴിഞ്ഞാൽ മാത്രമേ വിമാനം പുറപ്പെടാവൂ. വിമാനം പുറപ്പെടുന്നത് രാത്രിയാകും എന്നാണ് സൂചന.
ഇന്ന് വെളുപ്പിന് വിമാനത്തിലേക്ക് ബോർഡ് ചെയ്തു തുടങ്ങിയ ശേഷമാണ് പാമ്പിനെ കണ്ട വാർത്ത യാത്രക്കാർ അറിയുന്നത്. ഇപ്പോൾ ദുബായിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ എയർ ഇന്ത്യ മാറ്റിയിട്ടുണ്ട്.