ഡിസംബർ 10, 11 ശനി ഞായർ തിയ്യതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ സബീൽ ഹാൾ 2ൽ നടക്കുന്ന പ്രോപ്പർട്ടിഷോക്ക് തുടക്കമായി. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി ഉൽഘാടനം ചെയ്തു. Maxpo events ആണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. യു എ ഇ യിലെ പ്രമുഖ പത്രമായ ഗൾഫ് ന്യൂസിന്റെ നേതൃ ത്വത്തിലാണ് ഇന്ത്യയിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രോപ്പർട്ടിസിനെ അണി നിരത്തികൊണ്ടുള്ള ഇന്ത്യ പ്രോപ്പർട്ടി ഷോ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിൽനിന്നുമുള്ള വിവിധ റിയലിസ്റ്റേറ്റ് പദ്ധതികൾ പ്രദേർശനത്തിനുണ്ട്. പാർക്കിങ്ങും പ്രവേശനവും സൗജന്യമാണ്.