ബർ ദുബായ് പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല, ഇയാളെ ആരും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുമില്ലെന്നും ദുബായ് പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും ദുബായ് പോലീസ് കോൾ സെന്ററിലേക്ക് (04) 901 എന്ന നമ്പറിൽ കൈമാറാവുന്നതാണ്.